Tuesday, October 18, 2011

എന്റെ ചെമ്പകപൂവിനായ്....

ഉമ്മറ മുറ്റത്തെ
ചെമ്പകപ്പൂ
എന്നോട് പറഞ്ഞു....
"എന്റെ നറുമണം
നിനക്ക് വേണ്ടിയാണ്,,,
ഈ പരിശുദ്ധി-
നിന്നെ കുളിരണിയിക്കുമെങ്കില്‍
ഇതാ..

ഞാന്‍ എന്നെ
നിനക്ക്
നല്‍കുന്നു...."
ഒരു
ഗദ്ഗദത്തോടെ
ഞാന്‍ അവളെ പുണര്‍ന്നു
കണ്ണുനീര്‍ സാക്ഷിയാക്കി
സ്വയം മൊഴിഞ്ഞു...
നിന്റെ സുഗന്ധവും
ശരീരവും
എനിക്കുള്ളതാണ്...
എങ്കിലും,,,നീ
എനിക്കായ്
സ്വയം സമര്‍പ്പിക്കുമ്പോള്‍...
വേദനയോടെ
നീ പുഞ്ചിരിച്ചാലും
നിന്നില്‍ നിന്നും
പൊഴിയുന്ന
ഓരോ തുള്ളി രക്തത്തിലും
നിശ്ചലമാകുന്നത്
എന്റെ
ഹൃദയമാണ്.

22 comments:

  1. എപ്പൊഴും പുഞ്ചിരിക്കുന്ന എന്‍റെ ചെമ്പക പൂവിനായ്.....

    ReplyDelete
  2. നിന്റെ ആ ചെമ്പക പൂവിനെ എനിക്കും ഇഷ്ടമായി...

    ReplyDelete
  3. എന്‍റെ ഹൃദയത്തിലെ ഈ ചെമ്പകപ്പൂവിനെ ഇഷ്ടപ്പെട്ടതിന് നന്ദി....

    ReplyDelete
  4. നീ പുഞ്ചിരിച്ചാലും
    നിന്നില്‍ നിന്നും
    പൊഴിയുന്ന
    ഓരോ തുള്ളി രക്തത്തിലും
    നിശ്ചലമാകുന്നത്
    എന്റെ
    ഹൃദയമാണ്.

    ഇഷ്ടമായി

    ReplyDelete
  5. കൊള്ളാല്ലോ ദാസാ..ഈ ചെമ്പകപ്പൂവ്..!
    വരികളിഷ്ടായി കേട്ടോ..
    ആശംസകളോടെ..പുലരി

    ReplyDelete
  6. എന്‍റെ ചെമ്പകപ്പൂവിന്റെ മുഖത്തിപ്പോള്‍ നല്ലൊരു പുഞ്ചിരി...നന്ദി ..എല്ലാര്‍ക്കും....

    ReplyDelete
  7. നന്നായിട്ടുണ്ട്...ആശംസകള്‍...

    ReplyDelete
  8. gud...................

    ReplyDelete
  9. ആ പാവം പൂവിന്റെ പുഞ്ചിരിയില്‍ മറഞ്ഞിരിക്കുന്ന വേദന കാണുന്നുവല്ലോ.... കൊള്ളാം, ഇതിഷ്ടായി...

    ReplyDelete
  10. ഈ പൂ എന്റെ സ്വന്തമാണ്,,,,,ഞാനെങ്ങനെ ഈ കണ്ണുനീര്‍ കാണാതിരിക്കും....വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി..എല്ലാര്‍ക്കും...

    ReplyDelete
  11. നിന്നില്‍ നിന്നും
    പൊഴിയുന്ന
    ഓരോ തുള്ളി രക്തത്തിലും
    നിശ്ചലമാകുന്നത്
    എന്റെ
    ഹൃദയമാണ്.

    അത് മികച്ചത്.

    ReplyDelete
  12. കുമാരേട്ടോ....വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി,,,നമ്മുടെ ഒക്കെ ചുറ്റുമില്ലേ ഏതു പോലത്തെ ചെമ്പകപ്പൂ ....

    ReplyDelete
  13. നന്നായി-ആശംസകള്‍

    ReplyDelete
  14. നന്നായിട്ടുണ്ട് ഈ ചെമ്പകപ്പൂവ്...

    ReplyDelete
  15. ജ്യോ , കുഞ്ഞൂസ് വായിച്ചതിനും അഭിപ്രയമാരിയിച്ചതിനും നന്ദി... തുടര്‍ന്നും പ്രതീക്ഷിക്കുന്നു....

    ReplyDelete
  16. അക്കു,,,,,, ഹോ,,,,നീയും വായിച്ചോ,,,,എന്നിട്ട് ചെമ്പകപ്പൂവിനെ ഇഷ്ടമായോ.....?

    ReplyDelete
  17. daaasaa...

    enthaada namukke budhi nerathe thonnathirunnath..

    ReplyDelete
  18. എല്ലാത്തിനും അതിന്റെതായ സമയമുണ്ടെടാ സുനിലേ...

    ReplyDelete
  19. നഷ്ട പ്രണയത്തിന്റെ ചെമ്പക ഗന്ധം..

    ReplyDelete
  20. പ്രണയത്തിന്റെ മാസ്മരികത...

    ReplyDelete