Sunday, July 4, 2010

Missed Call......




ഇതൊരു കവിതയല്ല....
മറിച്ചു
ഇന്നു
പുണരാന്‍ വൈകിയ
സെല്ലുലാര്‍ ഫോണ്‍
എന്നോട് പറയാന്‍
ശ്രമിക്കുന്നത്....
ഒരു പക്ഷെ-
ഓര്‍മകളാവം
ഓര്‍മപ്പെടുത്തലാവാം
പ്രണയമാകാം
പ്രണയനൊമ്പരമാകം
നഷ്ട സ്വപ്നങ്ങളോ
തീവ്ര വിരഹമോ ആകാം

missed call -1
ആത്മ സുഹൃത്തിന്‍റെ മൊബൈല്‍ നമ്പര്‍
സ്ക്രീനില്‍ തെളിഞ്ഞപ്പോള്‍
വിടര്‍ന്ന പുഞ്ചിരിക്കു
ക്യാമ്പസ്സിന്‍റെ
പഴയ സുഗന്ധമുണ്ടായിരുന്നു
വികൃതികലുണ്ടായിരുന്നു
പ്രണയവും
പ്രണയ നൊമ്പരവും
അറിയാതെ ഒരു പുഞ്ചിരി
വിടര്‍ത്തി അത് മാഞ്ഞു പോയി

missed call -2
വിഷുവെന്നു
വിളിച്ചറിയിക്കാന്‍ പാട് പെട്ട
എന്‍റെ അമ്മയുടെ
കൈ നീട്ടത്തിന്‍റെ മധുരം ഞാന്‍
അറിയുന്നു
കൂടെ
ഒരു സ്നേഹ
ചുംബനവും

missed call -3
കത്തുന്ന പ്രണയം
ശിരസ്സു പിളര്‍ക്കുന്ന
സുഹൃത്തിന്‍റെ പ്രണയ
സാക്ഷാത്കാരത്തിന്‍റെ
സമ്മാനം
(അതോ ഒരു ഓര്‍മപെടുത്തലോ )

missed call -4
നഷ്ട പ്രണയത്തിന്‍റെ
വിങ്ങലുകള്‍,കൂരമ്പുകള്‍
തുളച്ചു കയറിയ
മനസ്സില്‍,
അസ്വസ്ഥമായ എന്‍
സുഹൃദ് ഹൃദയം
ഒരിറ്റു ആശ്വസത്തിനായ് കൊതിച്ച്‌
മനസ്സിന്‍റെ കണ്ണുനീര്‍ ഞാന്‍
അറിയുന്നു.

missed call -5
ഉത്തരേന്ത്യയിലെ
സഹപാഠിയുടെ
MTECH പ്രവേശനത്തിന്‍റെ
വിജയാഘോഷമാവാം
ഇതു---
കൂടെ
ഒരല്‍പം
നഷ്ടബോധവും

missed call -6
മേട മാസത്തിലെ
വേനല്‍ മഴയില്‍
കുതിര്‍ന്ന പുതുമണ്ണിന്‍റെ
ഗന്ധം
ഞാന്‍ അറിയ്ന്നു
മുത്തശ്ശിയുടെ വീട്ടിലെ
ആ പഴയ നമ്പര്‍
കൂടെ ഒരുപാടോര്‍മകളും

ഇനി ഒരിറ്റു കണ്ണുനീര്‍
എന്തിന്നെന്നറിയാമോ?
കാത്തിരിപ്പിന്‍റെ
തീവ്രതയ്ക്ക് അതീതമായ്
എന്നും പ്രതീക്ഷിക്കുന്ന
ഈ നയനങ്ങള്‍ പരതുന്ന
ഒരു നമ്പര്‍
ഇതിലില്ല
ഞാന്‍ ഏല്‍പ്പിച്ചു
പോയ
എന്‍ ഹൃദയ തുടിപ്പുകള്‍
എനിക്ക് പകരേണ്ട
ഒരേ ഒരു
നമ്പര്‍...............................

13 comments:

  1. ആശംസകള്‍..തുടര്‍ന്നും എഴുതുക...

    ReplyDelete
  2. എല്ലാം ഇഷ്ടപ്പെട്ടു.

    ReplyDelete
  3. ഏതാണാവോ ആ നമ്പർ!!!

    ReplyDelete
  4. തമാശ, സുഹൃത്തേ. കൂടുതൽ എഴുതൂ..

    ReplyDelete
  5. ഈ കവിതയ്ക്ക് എങ്ങനയാണ്‌ ഈ പേര് വന്നത്

    തുടരട്ടെ eniyum

    ReplyDelete
  6. ആ നമ്പര്‍ ഏതാണെന്ന് അറിയണോ...oo919249271 - - - ?

    ReplyDelete
  7. praveen..!!!!!!!July 6, 2010 at 4:47 PM

    ninnil iniyum marikkatha ezhuthukara...ithil nalla ormakalaum anubhavangalam kurikkan kazhiyatte......

    ReplyDelete
  8. da nee aa pazhaya bcom dasan thanneyalle.....?

    ReplyDelete
  9. ശരിക്കും അനുഭവിച്ചറിഞ്ഞ കുറേ മിസ്സ്ഡ്കാളുകൾ...

    ReplyDelete
  10. ജീവിതവും ഒരു കാള്‍ അല്ലെ മാഷേ...ആരുടെയോ ഒരു കാള്‍

    ReplyDelete
  11. വളരെ ഇഷ്ടായി..

    ReplyDelete
  12. ഞാന്‍ പ്രതീക്ഷിച്ച കാള്‍ എനിക്ക് വന്നൂട്ടോ...

    ReplyDelete