Sunday, October 31, 2010

സ്വപ്‌നങ്ങള്‍ കഥ പറയുമ്പോള്‍....

വിമര്‍ശനങ്ങള്‍ക്ക് അതീതമായ ഒരു സൃഷ്ടിയുടെ പിന്നാമ്പുറ യാത്രകളില്‍ പരാജയം തീര്‍ച്ചയാണ്. അത് വിജയത്തിന്‍റെമുന്നോടിയെന്ന ആപ്ത വാക്യത്തെ സാധൂകരിച്ചു തീരാറായ മഷി പെന്നില്‍ ഒരു തുള്ളി മഷി നിറച്ചു എന്‍റെ പ്രയാണം തുടങ്ങട്ടെ......
എന്‍റെ സൃഷ്ടിയുടെ അകത്തളങ്ങളില്‍ എന്നെ കൂടാതെ ഒരാള്‍ കൂടിയുണ്ട്... എന്‍റെ സ്വപ്‌നങ്ങള്‍....ഈ തൂലികയിലൂടെ എങ്ങനെ മഷി ഒഴുകണമെന്നത് വരെ എന്നെ പഠിപ്പിച്ച എന്‍റെ വഴി കാട്ടി...ഏതൊരു യവനികക്കുള്ളില്‍ എന്നെ നോക്കി കണ്ണിറുക്കുന്നവന്‍, ശകാരിക്കുന്നവന്‍, ചിലപ്പോള്‍ പരിഹസിക്കുന്നവന്‍....യാഥാര്‍ത്ഥ്യങ്ങളുടെ പുകചിലുകളില്‍ വിയര്‍ക്കുമ്പോള്‍ എന്നെ മിഥ്യയുടെ മായലോകത്തേക്കു കൈ പിടിച്ചു കൊണ്ട് പോയി സുഖശീതളിമയില്‍ എന്നെ കുറിച്ച് പഠിപ്പിക്കുന്നവന്‍......അത് കൊണ്ടായിരിക്കാം ഈ തൂലിക ഇപ്പോള്‍ ചലിച്ചു കൊണ്ടിരിക്കുന്നത്..
അമ്മിഞ്ഞ പാലിന്‍റെ മാധുര്യവും,അച്ഛന്‍റെ വാത്സല്യത്തിന്‍റെ കുളിര്‍മയും,ഏട്ടന്‍റെ പിന്തുണയും-ഇപ്പോള്‍ എന്‍റെ പ്രണയിനിയുടെ ചുടു ചുമ്പനം വരെ എന്നിലേക്ക്‌ പകര്‍ന്നത് ഈ സ്വപ്നങ്ങളാണ്..
നിദ്രയിലൂടെ സ്വപ്നങ്ങളിലേക്കും പിന്നീട് യാഥാര്‍ത്ഥ്യളിലെക്കുമുള്ള പ്രയാണം ഇതു വരെ എന്നെ നിരാശപെടുതിയിട്ടില്ല.അതില്‍ അതിശയോക്തിയോ നാടകിയതയോ ഉണ്ടായിരുന്നില്ല.ദൈവികമായ സാന്നിധ്യം പോലെ ഏകാന്തതയുടെ തടവറയില്‍ നിന്നെന്നെ നിദ്രയെന്ന മായികലോകത്തേക്ക്‌ കൂട്ടികൊണ്ടുപോയി നാളെയുടെ പ്രതിരൂപങ്ങളെ എനിക്കുമുന്നില്‍ അവതരിപ്പിക്കുന്ന എന്‍റെ സ്വപ്നങ്ങളെ ഞാന്‍ പ്രണയിക്കുന്നു,വിശ്വസിക്കുന്നു,സ്നേഹിക്കുന്നു....
ഞാന്‍ കണ്ണുകളടക്കുകയാണ്....നിദ്രയുടെ അകത്തളങ്ങളില്‍ എന്നെ പുണരുന്ന എന്‍റെ സ്വപ്നങ്ങള്‍ക്കായ്‌ ,,,എന്‍റെ പ്രണയിനിക്കായ്,,,

"തീരാറായ മഷി പെന്നിന്‍റെ ഗദ്ഗദമെന്നോണം, ഇറ്റിറ്റു വീഴുന്ന അക്ഷരങ്ങളില്‍ നിന്നെന്നെ ഉണര്‍ത്തിയത് കിഴക്കെ ജനല്പാളികളിലൂടെ എന്നെ നോക്കി കണ്ണിക്കിയ കൊള്ളിയാനാണ്.ഒരു ചെറുകാറ്റിന്‍റെ തലോടല്‍ എനിക്ക് വെളിച്ചം നല്‍കിയിരുന്ന ചിമ്മിനിവിളക്കിനെ ഊതിക്കെടുതിയപ്പോള്‍ എന്നെ നോക്കി കണ്ണിറുക്കുന്ന വെള്ളിവെളിച്ചതിന്‍റെ മനോഹാരിതയില്‍ ഞാന്‍ കണ്ണുകളുയര്‍ത്തി. രണ്ടര വയസ്സുകാരന്‍റെ പുഞ്ചിരിയുടെ നിഷ്കളങ്കതയില്‍ നിന്ന് ഭീകര സത്വത്തിന്‍റെ ഭയനകതയിലേക്ക് ഉള്ള പ്രകൃതിയുടെ പ്രയാണം എന്നിലൂടെ കടന്നു പോയി.. ഏതോ ഒരു നിമിഷത്തില്‍ എന്നില്‍ നിന്ന് ഉണര്‍ന്ന ഭയപ്പാടിന്‍റെ ഉള്‍വിളിയില്‍ തെളിഞ്ഞ വെള്ളിവെളിച്ചത്തില്‍ എനിക്ക് നേരെ പാഞ്ഞടുക്കുന്ന നിഴല്‍ രൂപത്തില്‍ തെളിയുന്നത് ഞാന്‍ തന്നെ എന്ന്‌ തിരിച്ചറിയുന്നു . ചുവന്ന ചുണ്ടുകളില്‍ ചോരക്കറ പുരണ്ടിരിക്കുന്നു .ചീകിയോതുക്കിയിടുന്ന മുടിയിഴകള്‍ താളം തെറ്റി കിടക്കുന്നു.എന്‍റെ നെഞ്ചിനുള്ളില്‍ കിടന്നു പിടക്കുന ഹൃദയ താളത്തിന്‍റെ ഭീകരതക്കപ്പുറം ഏതോ ഒരു വേലിയേററതിന്‍റെ ചടുലത ഞാന്‍ അറിയുന്നു.എനിക്ക് നേരെ കൈകളുയര്‍ത്തി വരുന്ന എന്‍റെ പ്രതിരൂപത്തിന് വാത്സല്യത്തിന്‍റെ,കുളിര്‍മയുടെയോ,ചുംബനതിന്‍റെ മധുരമില്ല;മറിച്ചു അജ്ഞാതമായ ഏതോ ഒരു വികാരത്തിന്‍റെ തീക്ഷ്ണത മാത്രമായിരുന്നു "

എന്നെ പുണര്‍ന്നു കിടന്നിരുന്ന സെല്ലുലാര്‍ ഫോണില്‍ നിന്നുയര്‍ന്ന മധുര സംഗീതത്തെ ഒരു ഞെട്ടലോടെ ആണ് ഞാന്‍ വരവേറ്റത്. നിദ്ര നല്‍കിയ ആലസ്യം അന്യമായതിനപ്പുറം കൈ വെടിയാത്ത കിനാവിന്‍റെ ഭീകരതയില്‍ സ്വയം ചികയാന്‍ ഞാന്‍ പര്യപ്തനാണ്.കാരണം എനിക്കീ ജീവിതവും ,പ്രണയവും,തൂലികയും, എല്ലാം നല്‍കിയത് ഈ സ്വപ്നങ്ങളാണ്. എങ്കിലും ഇതെന്നെ ഇന്നു ഭയപ്പെടുത്തുന്നു. എന്നിലേക്ക്‌ പാഞ്ഞടുക്കുന്ന പ്രതിരൂപത്തിന്‍റെ ഭയാനക മുഖം എന്തെന്ന് ഞാനറിയുന്നില്ല..കണ്ടിട്ടില്ല,എനിക്കിഷ്ടമല്ല. എന്നാലും എനിക്കറിയാം എന്‍റെ സ്വപ്‌നങ്ങള്‍ എന്നെ കബളിപ്പിക്കാറില്ല .. അതിന്റെ പിന്നാമ്പുറങ്ങളില്‍ എവിടെയോ ഞാനുണ്ട്.....അത് യാഥാര്‍ത്ഥ്യമാവും.....ഞാന്‍ പോലുമിഷ്ടപ്പെടാത്ത ഒരു യാഥാര്‍ത്ഥ്യം .....

6 comments:

 1. വിമര്‍ശനങ്ങളെ എന്നും പ്രോത്സാഹിപ്പിക്കുന്ന ,ഒരുപാട് കൂരമ്പുകലേറ്റിട്ടും നെഞ്ചില്‍ കത്തി ഇറക്കിയിട്ടും ഒരു പുഞ്ചിരിയും കൂടെ ഒരല്‍പം ജാഡയും പകരം നല്‍കുന്ന ഒരു കൂതറക്കായ്‌ സമര്‍പ്പിക്കുന്നു....

  ReplyDelete
 2. എഴുത്ത് കൊള്ളാം

  ReplyDelete
 3. നമ്മുടെ ബൂലോക കൂതറയ്ക്കാണോ സമർപ്പണം!?
  ആൾ പാവമാ, ഒച്ചയും ബഹളവുമേയുള്ളു.
  ആശംസകൾ!

  ReplyDelete
 4. നമ്മുടെ ആ പാവം കൂതറക്ക് തന്നെ... നന്ദി

  ReplyDelete
 5. കൊള്ളാം......... !!! പക്ഷെ , 'miissed call' , ' ഒരമ്മക്ക് വേണ്ടി' എന്നിവയുടെ ഭംഗി ഇതിനില്ല എന്ന് എനിക്ക് തോന്നുന്നു. സോറി, ഇത് എന്‍റെ മാത്രം അഭിപ്രായമാണ്.. ഇനിയും എഴുതുക... നന്നായി ചിന്ടിക്കുക... സമൂഹത്തെ കണ്ണുകള്‍ തുറന്നു കാണുക... നീ കാണുന്ന കാഴ്ചകള്‍ നിന്‍റെ തൂലികയില്‍ കൂടി ബ്ലോഗില്‍ രചനകളായി പതിയാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.....

  ReplyDelete