Saturday, January 19, 2013

കലാതിലകം


സ്വന്തം അച്ഛന്‍ പഠിപ്പിക്കുന്ന സ്ക്കൂള്‍ ആയതു കൊണ്ട് ഒരുപാടു തവണ തെറ്റി കളിച്ചിട്ടും സബ് ജില്ലയിലെക്കെത്തി ..
സബ്ജില്ലയില്‍ കളി തുടങ്ങി തുടരെ അടി പതറി വിയര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ മുന്‍പിലെ വിധി കര്‍ത്താക്കളെ ഒന്നു നോക്കി ..
അതാ കണ്ണിറുക്കി കാണിക്കുന്നു എന്റെ അമ്മ.....
ജില്ലാ കലോത്സവത്തില്‍ പങ്കെടുക്കുന്നതിനു മുന്‍പേ അച്ഛന്‍ ഒരു വക്കീലിനെ വെച്ചു സംസ്ഥാനത്തേക്ക് അപ്പീല്‍ കൊടുക്കാന്‍ ...
അങ്ങനെ കൊട്ടിഘോഷിക്കപ്പെട്ട സംസ്ഥാനകലോല്‍സവത്തിന്റെ വിധിപ്രഖ്യാപനം വന്നു...
പങ്കെടുത്ത 27 മത്സരാര്തികള്‍ക്കും A ഗ്രേഡ് ..
30 മാര്‍ക്ക്‌ കിട്ടിയല്ലോ എന്ന സന്തോഷത്തിലിരിക്കുമ്പോള്‍ അച്ഛന്‍ ദേഷ്യത്തോടെ എന്റെ അരികിലിരുന്നു വക്കീലിനെ വിളിച്ചു പറയുന്നത് കേട്ടു
"ഒരു അപ്പീല്‍ കൂടി കൊടുക്കണം മോള്‍ക്ക്‌ ഒന്നാം സ്ഥാനമില്ല "

11 comments:

  1. സ്കൂള്‍ കലോല്‍സവവേദികളില്‍ അനര്‍ഹരായ വിജയികളുടെ ആര്‍പ്പുവിളികളെക്കാള്‍ എന്നെ കീഴപ്പെടുത്തുന്നതു അര്‌ഹതപ്പെട്ടിട്ടും അംഗീകരിക്കപ്പെടാത്ത കുട്ടികളുടെ കണ്ണുനീര്‍ തുള്ളി കളാണ് .

    ReplyDelete
  2. ഇതാണ് ഇപ്പോള്‍ നടക്കുന്നത് ,എല്ലാവര്‍ക്കും ഒന്നാം സ്ഥാനം വേണം

    ReplyDelete
    Replies
    1. കണ്ണിനു മുന്‍പില്‍ നടക്കുന്നത് ഇതാണ് ..14 മത്സരാര്തികള്‍ക്ക് പകരം 30 ലധികം പേരാണ് സംസ്ഥാനത്ത് മത്സരിക്കാനിരങ്ങുന്നത് ...ഒരു സ്കൂള്‍ തല മത്സരത്തിന്റെ നിലവാരം പോലും പലതും കാഴ്ച വെക്കുന്നില്ലാ....എന്നാല്‍ അതില്‍ പലര്‍ക്കും എ ഗ്രേഡ്.....

      Delete
  3. ഞാൻ ഇന്ന് ഒൺലൈനിൽ കഥാപ്രസംഗം കണ്ടു, അതിൽ ഇറോംശർമിളയെ കുറിച്ചുള്ള കാഥിക്കന്റെ വിവരണം കലക്കി

    താങ്കൾപറഞ്ഞത് സത്യം, ഇന്ന് ഇതൊക്കെയാണ് നടക്കുന്നത്

    ReplyDelete
    Replies
    1. എല്ലാം പബ്ലിസിറ്റി

      Delete
  4. രക്ഷിതാക്കളുടെ മത്സരം

    ReplyDelete
    Replies
    1. പണക്കൊഴുപ്പിന്റെ അഹങ്കാരവും അല്ലെ...

      Delete
  5. കഴിവ് ഒരു മാനദണ്ഡമാല്ലതായി തീരുന്നു

    ReplyDelete
  6. കലയെ അല്ല മത്സര ഭുധിയെയാണ് ഇതിലൂടെ വളര്‍ത്തി എടുക്കുന്നത്

    ReplyDelete