Thursday, July 12, 2012

ഒന്നും എഴുതാന്‍ ശ്രമിക്കരുത്..!



ഒന്നും എഴുതാന്‍
ശ്രമിക്കരുതത്രേ...!
നീ,നിങ്ങള്‍
പിന്നെ സമൂഹം
എന്നോട് പറയുന്നു-
ഒന്നും എഴുതാന്‍
ശ്രമിക്കരുത്..!

ഒരിക്കല്‍
'വഷളന്റെ' പുറകെ പോയി
എഴുതാനൊരുങ്ങിയപ്പോള്‍
നിങ്ങള്‍ പറഞ്ഞു
"പ്രായമായില്ല"

'നാലുകെട്ടി'നപ്പുറത്തേക്ക്
കണ്ണുകള്‍ പറന്നപ്പോള്‍
നീ വീണ്ടും പറഞ്ഞു
"കുടുംബം തകര്‍ക്കരുത്"-

തെരുവോര കഥ പറയാന്‍
തൂലികയെടുത്തപ്പോള്‍
നീ പരിഹസിച്ചു-
"അനുഭവമില്ലാത്തവന്‍ "

ഒടുവില്‍
നേരിന്റെ
പൊരുള്‍ തേടി
അനുഭവങ്ങള്‍ക്കായ്‌
അലയാനൊരുങ്ങിയപ്പോള്‍
നിങ്ങള്‍ ഉറക്കെ പറഞ്ഞു
"ആര്‍ക്കും വേണ്ടാത്തവന്‍ ഇനിയെന്തെഴുതാന്‍ ?"

14 comments:

  1. നല്ല ആശയം..ലളിതമായ വരികൾ..പക്ഷെ ഒരു കവിതയുടെ പൂർണ്ണത അനുഭവപ്പെടുന്നില്ല..

    ReplyDelete
  2. ആര്‍ക്കും വേണ്ടാത്തവനാണന്നു കരുതേണ്ട. നിങ്ങളെ ശ്രദ്ധിക്കുന്ന ഒരു സമൂഹം പിന്നിലുണ്ട്. ആശംസകള്‍

    ReplyDelete
  3. ഇപ്പഴാണെഴുതാന്‍ ഏറ്റവും പറ്റിയ സമയം

    ReplyDelete
    Replies
    1. നന്ദി... എങ്കിലും വിമര്‍ശനങ്ങള്‍ക്കതീതമായ ഒരു സൃഷ്ടി....അത് സ്വപ്നം മാത്രമായി തീരുമോ ..?

      Delete
    2. നല്ല ആശയം :
      വിമര്‍ശനങ്ങള്‍ക്ക് അതീതം ആകണം എന്ന ആഗ്രഹം വളരെ നല്ലതാണ് ..പക്ഷെ വിമര്ശിക്ക പ്പെടാന്‍ പാടില്ല എന്ന ചിന്ത അത്ര നല്ലതാണോ ? എല്ലാ ഭാവുകങ്ങളും

      Delete
    3. തുറന്ന അഭിപ്രായത്തിന് ഒരായിരം നന്ദി...വിമര്‍ശനങ്ങള്‍ക്കതീതം എന്നത് കൊണ്ട് ഉദ്ദേശിച്ചത് വിമര്‍ശിക്കാന്‍ പാടില്ല എന്നല്ല...വിമര്‍ശകര്‍ക്ക് പോലും സ്വീകാര്യമായ ഒരു സര്‍ഗ്ഗ സൃഷ്ടി എന്നത് മാത്രമാണ്....

      Delete
  4. @VIDDIMAN
    വളരെ നന്ദി ....ആ പൂര്‍ണതയിലെനിക്കെത്താന്‍ കഴിയുമോ..... ?

    ReplyDelete
  5. @ഉദയപ്രഭന്‍ ---ഉണ്ടോ...?....പുറം തിരിഞ്ഞു നോക്കി...ആരെയും കാണുന്നില്ല ...ഉണ്ടായിരിക്കും അല്ലെ...

    ReplyDelete
  6. ആർക്കും വേണ്ടാത്തപ്പോഴാണു എഴുത്ത് ശരിക്ക് വരിക

    ReplyDelete
  7. ആര്‍ക്കും വേണ്ടാത്തവന്‍ ഇനിയെന്തെഴുതാന്‍ എന്നു ബൂലോകത്താരും പറയൂല്ല. ധൈര്യമായെഴുതൂ... ആശംസകള്‍...

    ReplyDelete
  8. നന്ദി............................

    ReplyDelete
  9. എഴുതാനുള്ള തീപ്പൊരി ഉണ്ട്. ഊതിക്കത്തിക്കൂ.. ആശംസകള്‍

    ReplyDelete
    Replies
    1. ശ്രമിക്കാം..........വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി

      Delete