Thursday, November 4, 2010

സാന്ത്വനം തേടി....

കാലം
കരിന്തിരി കത്തിച്ച-
പ്രത്യയ ശാസ്ത്രങ്ങള്‍;
തകര്‍ന്നടിഞ്ഞ
മനുഷ്യത്വം;
ഇവര്‍ക്കുമേല്‍ 
മഹിഷാസുരതാണ്ഡവം.
കണ്ണും കാതും
എനിക്ക് നേരെ തിരിയുന്നു-
ഞാന്‍ യവനികയത്രേ!
ഇത്ര കാലം 
ഇവര്‍ക്ക് സൗരഭ്യത്തിന്‍റെ
മേലങ്കി നല്‍കി
അമ്മയുടെ വാത്സല്യം 
നല്‍കി
ഞാന്‍ 
സ്നേഹിച്ചു.
തളര്‍ച്ച കാലുകളെ
ബന്ധിച്ചു.
ഹൃദയം 
മുറിക്കുന്ന വേദനയോടെ
എന്‍റെ രോദനത്തിന്   കുറുകെ
എന്നെ മറയാക്കി
ക്രൂരതകള്‍ അരങ്ങു
വാഴുന്നു.
എന്നില്‍ നിന്നും ഊറ്റി കുടിച്ച
മുലപ്പാലിനിന്നു
കയ്പ്പാണത്രേ !    
കീറി മുറിക്കപ്പെട്ട
വസ്ത്രങ്ങളുമായി
വേച്ചു വേച്ചു
എന്‍റെ മകള്‍
മകന് നേരെ 
കയര്‍ത്തപ്പോള്‍
പാപഭാരത്തി ന്‍റെ 
ഒരു തുള്ളി കണ്ണുനീര്‍
അവനില്‍ നിന്നെന്തേ
ഉതിരാന്‍ വൈകുന്നത്?
മകളുടെ 
ശരീരത്തിന് മുന്നില്‍
കത്തിച്ചു വെച്ച
മെഴുകുതിരി
ഈ യവനികയെ 
നശിപ്പിക്കുന്നു.
അതെ-
ഈ യവനിക ഉരുകുകയാണ്.
നശിക്കാനുറച്ച ഒരു പിടി
മക്കളെ നല്‍കിയ
പാപഭാരത്തില്‍
മനം നൊന്തു
സ്വയം അലിഞ്ഞു തീരുന്ന  
എനിക്ക് നേരെ
ഒരിറ്റു സാന്ത്വനം
നല്‍കാന്‍ 
നിങ്ങള്‍ക്കു കഴിയുമോ?

6 comments:

  1. നമ്മുടെ അമ്മയുടെ കണ്ണുനീരിനു മുന്നില്‍ സമര്‍പ്പിക്കുന്നു...

    ReplyDelete
  2. സമര്‍പ്പണം നന്നായി

    ReplyDelete
  3. (താണ്ടവം അല്ല സുഹൃത്തെ താണ്ഡവം= നൃത്തം.)
    നന്നായിട്ടുണ്ട്. പാപം ആണെന്ന് തോന്നുന്നവര്‍ക്കല്ലേ പാപ ഭാരം തോന്നുകയും കണ്ണീര്‍ പൊഴിക്കാന്‍ കഴിയുകയും ചെയ്യുകയുള്ളൂ.ഈ കാലത്ത്‌ ആ തോന്നലുകള്‍ക്കൊന്നും സ്ഥാനമില്ലെന്ന് ഓര്‍ക്കുക. ഏതായാലും ചിന്തകള്‍ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍!!!

    ReplyDelete
  4. കൊള്ളാം ദാസാ‍...

    ആസംസകൾ!

    ReplyDelete
  5. ശ്രീ------------------ആ അമ്മയുടെ നല്ലതിന് വേണ്ടി പ്രാര്‍ത്ഥിക്കാം................................

    അലസ്സനോട്-----വിമര്‍ശനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി...തെറ്റ് തിരുത്താന്‍ ശ്രമിക്കാം....

    ജയേട്ടന്----------നന്ദി

    ReplyDelete
  6. നല്ല വരികള്‍... എല്ലാവര്ക്കും ഒരു പാഠമാകട്ടെ..

    ReplyDelete