"പുതു വര്‍ഷത്തിന്റെ ആലസ്യത്തിനപ്പുറം ഇന്നലെ വരെ നീ എനിക്ക് പകര്‍ന്നു നല്‍കിയ ഈ ജീവിതത്തിനു മധുരമാണോ കയ്പ്പാണോ എന്നറിയില്ല.എങ്കിലും കഴിഞ്ഞ വര്‍ഷം എനിക്കായ് നല്‍കിയത് ആനന്ദത്തിനതീതമായ് വേര്‍പാടിന്റെ കണ്ണുനീരായിരുന്നു. അധികാരത്തിന്റെ ഗൌരവ സ്ഥാനത്തിനും മേലെ സൌഹൃദം എന്ന ഊഷ്മള ബന്ധം ചാലിച്ചെടുത്ത എന്റെ പ്രിയ അമ്മാവനെ വിധി അകാലമായി, അകാരണമായി തട്ടിയെടുത്തത് പോയ വര്‍ഷമായിരുന്നു. തളര്‍ന്നു പോയ അമ്മമ്മക്ക് നേരെ സാന്ത്വനത്തിന്റെ കൈകള്‍ നീട്ടി ആശ്വസിപ്പിക്കുമ്പോള്‍ കണ്ടകശനിയുടെ അപഹരമെന്നോണം മനസ്സില്‍ തോന്നിയ വിഭ്രാന്തി കഴിഞ്ഞു പോകാനുള്ള ശമ്പളമുള്ള ജോലി ഇവിടെ ഉപേക്ഷിച്ചു ദുബായ് എന്ന സ്വപ്നനഗരത്തെ ഉള്ളം കൈയില്‍ ഒതുക്കാമെന്ന മോഹവുമായ് പറന്നകന്നത് ശരിയാണോ തെറ്റാണോ എന്നിപ്പോളുമറിയില്ല. അല്ലാഹുവിന്റെ സാന്നിദ്ധ്യമുള്ള ആ വലിയ നഗരത്തില്‍ ചേക്കേറിയപ്പോള്‍ ഇവിടെ പ്രിയപ്പെട്ടവരും കാറ്റും മഴയും ഓര്‍മകളില്‍ മാത്രമായി.ഈ ചെറിയ ജീവിതത്തിനു പുതിയ അര്‍ഥങ്ങള്‍ നല്‍കിയ സ്വന്തം പ്രണയിനിയുടെ ശബ്ദത്തിനു പോലും 1Dhm/M എന്ന വില കൊടുക്കേണ്ടി വന്നപ്പോള്‍ ജോലി തേടിയുള്ള നെട്ടോട്ടത്തില്‍ ആ കിളിനാദം പോലും എന്നില്‍ നിന്നന്യമായി തീര്‍ന്നിരുന്നു.പ്രിയ സോദരന്റെ സാമിപ്യം അവിടെ ദൈവതുല്യമായി മാറിയെങ്കിലും ഞാന്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന പലരും അവരുടെ സൌഹൃദം ഹോട്ടെലുകളിലെ ഒരു ടിന്‍ ബിയറില്‍ ഒതുക്കി വിട പറഞ്ഞു.Facebookലെയും Orkutലെയും സൌഹൃദങ്ങള്‍ക്ക് professional വിദ്യാഭ്യാസത്തിന്റെ പുറം മോടി മാത്രമേ ഉള്ളു എന്നു ഞാന്‍ തിരിച്ചറിഞ്ഞു.എങ്കിലും ഞാന്‍ പോലും പ്രതീക്ഷിക്കാതെ എനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ച ഒരു പൂച്ചകുട്ടിയെ (പൂച്ചയാണെങ്കിലും ആള് പുലിയാണ് കേട്ടോ...) കണ്ണുനീര്‍ സാക്ഷിയാക്കി ഞാന്‍ കെട്ടി പിടിച്ചു.മൂന്നു മാസങ്ങള്‍ക്ക് ശേഷം ഒരു കമ്പനി നല്‍കിയ ഉറപ്പിന്മേല്‍ തിരിച്ചു മുംബൈയിലേക്ക് പറക്കുമ്പോള്‍ Oman Airways ലെ തരുണീ മണികളുടെ സൌന്ദര്യമോ ഗ്ലാസില്‍ പകര്‍ന്നു നല്‍കിയ ലഹരിയോ എന്നെ ഉന്മത്തനാക്കിയില്ല. മാസങ്ങള്‍ക്ക് മുന്‍പ് ഞാന്‍ തകര്‍ത്താടിയ മുംബൈ നഗരം ഒരു പരിചിത ഭാവം പോലും കാണിക്കുന്നില്ലേയെന്നു ഞാന്‍ ഭയപ്പെട്ടു.പണ്ടെന്നോട് കഥ പറയാറുണ്ടായിരുന്ന നേത്രാവതി express ന്റെ ജനല്‍ കമ്പികള്‍ പോലും എന്നെ പരിഹസിക്കുന്നതായി എനിക്ക് തോന്നി.ഇവിടെ എന്റെ നാട്ടില്‍ ,എന്നെ നീരാടാന്‍ പഠിപ്പിച്ച ചാലിയാറിന്റെ ഭാവം രൌദ്രമായി മാറുന്നു.എങ്കിലും എനിക്കായ് ദൈവം തീര്‍ത്ത സ്വര്‍ഗ്ഗ ഭവനത്തില്‍ എനിക്ക് നേരെ നീട്ടുന്ന ഭക്ഷണത്തിന് പോലും സ്നേഹത്തിന്റെ സ്വര്‍ണ നിറമുണ്ടിപ്പോള്‍ .ശബ്ദത്തിലൂടെ സദാ സാന്നിധ്യമറിയിക്കുന്ന,എന്നെ ആലിംഗനം ചെയ്യുന്ന പ്രിയതമയുടെ സാമിപ്യം എന്നെ ഊര്‍ജ്ജ സ്വലനാക്കി തീര്‍ത്തിരിക്കുന്നു.പണ്ടെങ്ങോ ഓര്‍മയില്‍ ഒരു പൊന്‍ തൂവലായി സൂക്ഷിച്ചിരുന്ന പ്രിയ സുഹൃത്തിന്റെ പ്രണയ സാക്ഷാത്കാരത്തില്‍ പങ്കെടുത്തപ്പോള്‍ അറിയാതെയെങ്കിലും അതില്‍ ഞാന്‍ പങ്കാളിയായതില്‍ സ്വയം ക്രിതാര്‍ത്തനായ് ...ഒരിക്കല്‍ കൂടി പൊന്നോണത്തിന്റെ സൗന്ദര്യവും, X'mas ന്‍റെ ലഹരിയും ഞാനറിഞ്ഞു........."
പിന്നെയും ഒരുപാട് ഉദയാസ്തമയങ്ങള്‍ എനിക്ക് മുന്നിലൂടെ നൃത്തം വെച്ചു പോയ് മറഞ്ഞു.പുത്തന്‍ പ്രതീക്ഷകളുമായ് ഒരു വര്‍ഷം കൂടി സമാഗതമായ്..എനിക്കന്ന്യമായതെല്ലാം പോയ വര്‍ഷത്തിന്റെ നഷ്ടങ്ങള്‍ മാത്രമാണെന്ന് സ്വയം ആശ്വസിച്ചു...കണ്ടക ശനി തീര്‍ന്നെന്ന മാധവ പണിക്കരുടെ വാക്കില്‍ വിശ്വസിച്ചു ഈ കണ്ണുകള്‍ പിന്നെയും കിഴക്കേ ചക്രവാളത്തെ പുണരുകയാണ്...ഈ പുലരിയിലെങ്കിലും കടലിന്നക്കരെ നിന്ന് എനിക്ക് നേരെ പറന്നു വരുന്ന എന്റെ ആ വിസയും കാത്ത്......
Wednesday, January 5, 2011
Thursday, November 4, 2010
സാന്ത്വനം തേടി....
കാലം
കരിന്തിരി കത്തിച്ച-
കരിന്തിരി കത്തിച്ച-
പ്രത്യയ ശാസ്ത്രങ്ങള്‍;
തകര്‍ന്നടിഞ്ഞ
മനുഷ്യത്വം;
ഇവര്‍ക്കുമേല്‍
മഹിഷാസുരതാണ്ഡവം.
മഹിഷാസുരതാണ്ഡവം.
കണ്ണും കാതും
എനിക്ക് നേരെ തിരിയുന്നു-
ഞാന്‍ യവനികയത്രേ!
ഇത്ര കാലം
ഇവര്‍ക്ക് സൗരഭ്യത്തിന്‍റെ
മേലങ്കി നല്‍കി
അമ്മയുടെ വാത്സല്യം
നല്‍കി
ഞാന്‍
സ്നേഹിച്ചു.
തളര്‍ച്ച കാലുകളെ
ബന്ധിച്ചു.
ഹൃദയം
മുറിക്കുന്ന വേദനയോടെ
എന്‍റെ രോദനത്തിന് കുറുകെ
എന്നെ മറയാക്കി
ക്രൂരതകള്‍ അരങ്ങു
വാഴുന്നു.
എന്നില്‍ നിന്നും ഊറ്റി കുടിച്ച
മുലപ്പാലിനിന്നു
കയ്പ്പാണത്രേ !
കീറി മുറിക്കപ്പെട്ട
വസ്ത്രങ്ങളുമായി
വേച്ചു വേച്ചു
എന്‍റെ മകള്‍
മകന് നേരെ
കയര്‍ത്തപ്പോള്‍
പാപഭാരത്തി ന്‍റെ
ഒരു തുള്ളി കണ്ണുനീര്‍
അവനില്‍ നിന്നെന്തേ
ഉതിരാന്‍ വൈകുന്നത്?
മകളുടെ
ശരീരത്തിന് മുന്നില്‍
കത്തിച്ചു വെച്ച
മെഴുകുതിരി
ഈ യവനികയെ
നശിപ്പിക്കുന്നു.
അതെ-
ഈ യവനിക ഉരുകുകയാണ്.
നശിക്കാനുറച്ച ഒരു പിടി
മക്കളെ നല്‍കിയ
പാപഭാരത്തില്‍
മനം നൊന്തു
സ്വയം അലിഞ്ഞു തീരുന്ന
എനിക്ക് നേരെ
ഒരിറ്റു സാന്ത്വനം
നല്‍കാന്‍
നിങ്ങള്‍ക്കു കഴിയുമോ?
Sunday, October 31, 2010
സ്വപ്‌നങ്ങള്‍ കഥ പറയുമ്പോള്‍....
വിമര്‍ശനങ്ങള്‍ക്ക് അതീതമായ ഒരു സൃഷ്ടിയുടെ പിന്നാമ്പുറ യാത്രകളില്‍ പരാജയം തീര്‍ച്ചയാണ്. അത് വിജയത്തിന്‍റെമുന്നോടിയെന്ന ആപ്ത വാക്യത്തെ സാധൂകരിച്ചു തീരാറായ മഷി പെന്നില്‍ ഒരു തുള്ളി മഷി നിറച്ചു എന്‍റെ പ്രയാണം തുടങ്ങട്ടെ......
എന്‍റെ സൃഷ്ടിയുടെ അകത്തളങ്ങളില്‍ എന്നെ കൂടാതെ ഒരാള്‍ കൂടിയുണ്ട്... എന്‍റെ സ്വപ്‌നങ്ങള്‍....ഈ തൂലികയിലൂടെ എങ്ങനെ മഷി ഒഴുകണമെന്നത് വരെ എന്നെ പഠിപ്പിച്ച എന്‍റെ വഴി കാട്ടി...ഏതൊരു യവനികക്കുള്ളില്‍ എന്നെ നോക്കി കണ്ണിറുക്കുന്നവന്‍, ശകാരിക്കുന്നവന്‍, ചിലപ്പോള്‍ പരിഹസിക്കുന്നവന്‍....യാഥാര്‍ത്ഥ്യങ്ങളുടെ പുകചിലുകളില്‍ വിയര്‍ക്കുമ്പോള്‍ എന്നെ മിഥ്യയുടെ മായലോകത്തേക്കു കൈ പിടിച്ചു കൊണ്ട് പോയി സുഖശീതളിമയില്‍ എന്നെ കുറിച്ച് പഠിപ്പിക്കുന്നവന്‍......അത് കൊണ്ടായിരിക്കാം ഈ തൂലിക ഇപ്പോള്‍ ചലിച്ചു കൊണ്ടിരിക്കുന്നത്..
അമ്മിഞ്ഞ പാലിന്‍റെ മാധുര്യവും,അച്ഛന്‍റെ വാത്സല്യത്തിന്‍റെ കുളിര്‍മയും,ഏട്ടന്‍റെ പിന്തുണയും-ഇപ്പോള്‍ എന്‍റെ പ്രണയിനിയുടെ ചുടു ചുമ്പനം വരെ എന്നിലേക്ക് പകര്‍ന്നത് ഈ സ്വപ്നങ്ങളാണ്..
നിദ്രയിലൂടെ സ്വപ്നങ്ങളിലേക്കും പിന്നീട് യാഥാര്‍ത്ഥ്യളിലെക്കുമുള്ള പ്രയാണം ഇതു വരെ എന്നെ നിരാശപെടുതിയിട്ടില്ല.അതില്‍ അതിശയോക്തിയോ നാടകിയതയോ ഉണ്ടായിരുന്നില്ല.ദൈവികമായ സാന്നിധ്യം പോലെ ഏകാന്തതയുടെ തടവറയില്‍ നിന്നെന്നെ നിദ്രയെന്ന മായികലോകത്തേക്ക് കൂട്ടികൊണ്ടുപോയി നാളെയുടെ പ്രതിരൂപങ്ങളെ എനിക്കുമുന്നില്‍ അവതരിപ്പിക്കുന്ന എന്‍റെ സ്വപ്നങ്ങളെ ഞാന്‍ പ്രണയിക്കുന്നു,വിശ്വസിക്കുന്നു,സ്നേഹിക്കുന്നു....
ഞാന്‍ കണ്ണുകളടക്കുകയാണ്....നിദ്രയുടെ അകത്തളങ്ങളില്‍ എന്നെ പുണരുന്ന എന്‍റെ സ്വപ്നങ്ങള്‍ക്കായ് ,,,എന്‍റെ പ്രണയിനിക്കായ്,,,
"തീരാറായ മഷി പെന്നിന്‍റെ ഗദ്ഗദമെന്നോണം, ഇറ്റിറ്റു വീഴുന്ന അക്ഷരങ്ങളില്‍ നിന്നെന്നെ ഉണര്‍ത്തിയത് കിഴക്കെ ജനല്പാളികളിലൂടെ എന്നെ നോക്കി കണ്ണിക്കിയ കൊള്ളിയാനാണ്.ഒരു ചെറുകാറ്റിന്‍റെ തലോടല്‍ എനിക്ക് വെളിച്ചം നല്‍കിയിരുന്ന ചിമ്മിനിവിളക്കിനെ ഊതിക്കെടുതിയപ്പോള്‍ എന്നെ നോക്കി കണ്ണിറുക്കുന്ന വെള്ളിവെളിച്ചതിന്‍റെ മനോഹാരിതയില്‍ ഞാന്‍ കണ്ണുകളുയര്‍ത്തി. രണ്ടര വയസ്സുകാരന്‍റെ പുഞ്ചിരിയുടെ നിഷ്കളങ്കതയില്‍ നിന്ന് ഭീകര സത്വത്തിന്‍റെ ഭയനകതയിലേക്ക് ഉള്ള പ്രകൃതിയുടെ പ്രയാണം എന്നിലൂടെ കടന്നു പോയി.. ഏതോ ഒരു നിമിഷത്തില്‍ എന്നില്‍ നിന്ന് ഉണര്‍ന്ന ഭയപ്പാടിന്‍റെ ഉള്‍വിളിയില്‍ തെളിഞ്ഞ വെള്ളിവെളിച്ചത്തില്‍ എനിക്ക് നേരെ പാഞ്ഞടുക്കുന്ന നിഴല്‍ രൂപത്തില്‍ തെളിയുന്നത് ഞാന്‍ തന്നെ എന്ന് തിരിച്ചറിയുന്നു . ചുവന്ന ചുണ്ടുകളില്‍ ചോരക്കറ പുരണ്ടിരിക്കുന്നു .ചീകിയോതുക്കിയിടുന്ന മുടിയിഴകള്‍ താളം തെറ്റി കിടക്കുന്നു.എന്‍റെ നെഞ്ചിനുള്ളില്‍ കിടന്നു പിടക്കുന ഹൃദയ താളത്തിന്‍റെ ഭീകരതക്കപ്പുറം ഏതോ ഒരു വേലിയേററതിന്‍റെ ചടുലത ഞാന്‍ അറിയുന്നു.എനിക്ക് നേരെ കൈകളുയര്‍ത്തി വരുന്ന എന്‍റെ പ്രതിരൂപത്തിന് വാത്സല്യത്തിന്‍റെ,കുളിര്‍മയുടെയോ,ചുംബനതിന്‍റെ മധുരമില്ല;മറിച്ചു അജ്ഞാതമായ ഏതോ ഒരു വികാരത്തിന്‍റെ തീക്ഷ്ണത മാത്രമായിരുന്നു "
എന്നെ പുണര്‍ന്നു കിടന്നിരുന്ന സെല്ലുലാര്‍ ഫോണില്‍ നിന്നുയര്‍ന്ന മധുര സംഗീതത്തെ ഒരു ഞെട്ടലോടെ ആണ് ഞാന്‍ വരവേറ്റത്. നിദ്ര നല്‍കിയ ആലസ്യം അന്യമായതിനപ്പുറം കൈ വെടിയാത്ത കിനാവിന്‍റെ ഭീകരതയില്‍ സ്വയം ചികയാന്‍ ഞാന്‍ പര്യപ്തനാണ്.കാരണം എനിക്കീ ജീവിതവും ,പ്രണയവും,തൂലികയും, എല്ലാം നല്‍കിയത് ഈ സ്വപ്നങ്ങളാണ്. എങ്കിലും ഇതെന്നെ ഇന്നു ഭയപ്പെടുത്തുന്നു. എന്നിലേക്ക് പാഞ്ഞടുക്കുന്ന പ്രതിരൂപത്തിന്‍റെ ഭയാനക മുഖം എന്തെന്ന് ഞാനറിയുന്നില്ല..കണ്ടിട്ടില്ല,എനിക്കിഷ്ടമല്ല. എന്നാലും എനിക്കറിയാം എന്‍റെ സ്വപ്‌നങ്ങള്‍ എന്നെ കബളിപ്പിക്കാറില്ല .. അതിന്റെ പിന്നാമ്പുറങ്ങളില്‍ എവിടെയോ ഞാനുണ്ട്.....അത് യാഥാര്‍ത്ഥ്യമാവും.....ഞാന്‍ പോലുമിഷ്ടപ്പെടാത്ത ഒരു യാഥാര്‍ത്ഥ്യം .....

Subscribe to:
Posts (Atom)

.jpg)